ഖാദി സൗഭാഗ്യ, മെയിന്‍ റോഡ്, തളിപ്പറമ്പ ഖാദി ഓണം മേള ഉദ്ഘാടനം ഇന്ന്

തളിപ്പറമ്പ്: തളിപ്പറമ്പിന്റെ ഖാദിസൗഭാഗ്യയില്‍ ഓണം ഖാദിമേളക്ക് തുടക്കമായി.

മെയിന്‍ റോഡില്‍, മൂത്തേടത്ത് സ്‌കൂളിന് സമീപമുള്ള മിലന്‍ കോംപ്ലക്‌സിലെ ഖാദി സൗഭാഗ്യയില്‍ ഈ വര്‍ഷത്തെ ഓണം മേളയുടെ ഉദ്ഘാടനം ഇന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിത കൊങ്ങായി അധ്യക്ഷത വഹിച്ചു.

മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു.

ഡി.സി.സി. ജനറല്‍ സെക്രട്ടറി ഇ.ടി. രാജീവന്‍ ആദ്യ വില്‍പ്പന സ്വീകരിച്ചു.

കരിപ്പാല്‍ സുരേന്ദ്രന്‍, സി.പി.എം നേതാവ് പി.പി.മോഹനന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ കെ.വി. രാജേഷ് സ്വാഗതവും, ഖാദി സൗഭാഗ്യ മാനേജര്‍ എ.വി.പങ്കജാക്ഷന്‍ നന്ദിയും പറഞ്ഞു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വളരെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന് കീഴിലുള്ള തളിപ്പറമ്പ് ഖാദി സൗഭാഗ്യയില്‍ ഈ വര്‍ഷം ഒരു കോടി രൂപയുടെ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങളുടെ വിപണനമാണ് ഈ ഓണം മേളയിലൂടെ ഉദ്ദേശിക്കുന്നത്. വിവിധതരം ഖാദി വസ്ത്രങ്ങള്‍, റെഡി മെയ്ഡ് ഷര്‍ട്ട്, ജുബ, കോട്ടണ്‍ സില്‍ക്ക് സാരികള്‍, ഉന്നത്തില്‍ നിര്‍മ്മിച്ച് കിട ക്കകള്‍, തലയിണ മറ്റ് ഗ്രാമ വ്യവസായ ഉത്പ്പന്നങ്ങള്‍, തേന്‍, വിവിധതരം സ്റ്റാര്‍ച്ചുകള്‍ എന്നിവയുടെ വലിയ ശേഖരം ഈ വര്‍ഷം വില്‍പ്പനക്കായി പുതുതായി എത്തിയിട്ടുണ്ട്.

നിരവധി സമ്മാനങ്ങളില്‍ ഓരോ ആയിരം രൂപയുടെ പാര്‍ച്ചേഴ്‌സിനും ഒരു സമ്മാന കൂപ്പണ്‍ നല്‍കുന്നു. ഒന്നാം സമ്മാനം ടാറ്റാ ടിയാഗോ ഇലക്ട്രിക് കാര്‍, രണ്ടാം സമ്മാനം ഒല ഇലക്ട്രിക് സ്‌കൂട്ടര്‍, മൂന്നാം സമ്മാനം ഒരു പവന്‍ സ്വര്‍ണ്ണ നാണയം.

ഗ്രാമീണ തൊഴില്‍ മേഖല പുഷ്ടിപ്പെടുത്താനും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഖാദി പ്രസ്ഥാനത്തെ സംരക്ഷിക്കുന്നതിനും എല്ലാവരും ഖാദി ഉത്പന്നങ്ങള്‍ വാങ്ങി വില്‍പ്പന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ സഹകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു.

മാനേജര്‍, ഖാദി സൗഭാഗ്യ മിലന്‍ കോംപ്ലക്‌സ്, തളിപ്പറമ്പ്-ഫോണ്‍: 9496579072.