വഴിപാട് കൗണ്ടറില്‍ ചോര്‍ച്ച-വന്‍ അഴിമതിയെന്ന് എ.പി.ഗംഗാധരന്‍, സമഗ്രാന്വേഷണത്തിനും ആവശ്യം.

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് തൃച്ചംബരംശ്രീകൃഷ്ണ സേവാസമിതി പ്രസിഡന്റ് എ.പി.ഗംഗാധരന്‍.

10-ലക്ഷം രൂപ കണക്കില്‍ കാണിച്ച പ്രവര്‍ത്തിക്ക് 19 ലക്ഷം രൂപ ചെലവ് കാണിച്ച് വന്‍ അഴിമതി നടത്തിയതായി അദ്ദേഹം ആരോപിച്ചു.

പുതുതായി നിര്‍മിച്ച കൗണ്ടര്‍ ആണെങ്കിലും ഇപ്പോള്‍ ചോര്‍ന്നൊലിക്കുന്നു.

ചോര്‍ച്ച തടയാന്‍ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയിരിക്കുകയാണ്.

ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.