സേവാഭാരതി കേള്‍വിക്കുറവ് പരിശോധനാ ക്യാമ്പ് നടത്തി.

തളിപ്പറമ്പ്: സേവാഭാരതിയുടെയും ഹിയറിങ്ങ് എയ്ഡ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന സൗജന്യ കേള്‍വിക്കുറവ് പരിശോധന ക്യാമ്പ് പത്മാവതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

സേവാഭാരതി പ്രസിഡന്റ് അഡ്വ.പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു.

ജോ.സെക്രട്ടറി മനോജ് സ്വാഗതവും സെക്രട്ടറി മോഹനന്‍, രഞ്ജിത്ത്, ഡോ.ആതിര എന്നിവര്‍ സംസാരിച്ചു.

ട്രഷറര്‍ പുരുഷോത്തമന്‍ നന്ദി പറഞ്ഞു.