പയ്യന്നൂരില്‍ പരമ്പരാഗത-കാര്‍ഷിക വ്യവസായ ചന്ത 19 മുതല്‍ 28 വരെ.

റിപ്പോര്‍ട്ട്-ധനഞ്ജയന്‍ പയ്യന്നൂര്‍.

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയുടെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിലുള്ള പരമ്പരാഗത-കാര്‍ഷിക വ്യവസായ ചന്ത ആഗസ്ത് 19 മുതല്‍ 28 വരെ തീയതികളിലായി നടക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി ലളിത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപം ഷേണായി സ്‌ക്വയറില്‍ 19-ന് രാവിലെ 10 മണിക്ക് ടി.ഐ.മധുസൂദനന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്യും.

ചെയര്‍പേഴ്‌സണ്‍ കെ.വി.ലളിത ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

കഴിഞ്ഞ വര്‍ഷം ചന്തയില്‍ 70 ലക്ഷത്തോളം രൂപയുടെ വിറ്റുവരവ് ഉണ്ടായിരുന്നതായും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

കൈത്തറി, ഖാദി, കുടുംബശ്രീ ചെറുകിട-ഗ്രാമ, കുടില്‍ പരമ്പരാഗത വ്യവസായ ഉല്‍പ്പന്നങ്ങള്‍, എം.എസ്.എം, ഇ.പി.എം. ഇ ജി.പി, പ്രകൃതി ജീവന ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ചന്തയില്‍ ലഭ്യമാവും.

വൈസ് ചെയര്‍മാന്‍ പി.വി.കുഞ്ഞപ്പന്‍, സി.ജയ ടി.വിശ്വനാഥന്‍, എം.രാമകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.