മാവോയിസ്റ്റ് സഹോദരങ്ങളേ വരൂ, കീഴടങ്ങൂ ലക്ഷങ്ങള്‍ സമ്പാദിക്കൂ, ജീവിതം ഭാസുരമാക്കൂ.
കണ്ണൂര്‍: മാവോയിസ്റ്റ് സഹോദരങ്ങളേ വരൂ, കീഴടങ്ങൂ ലക്ഷങ്ങള്‍ സമ്പാദിക്കൂ, ജീവിതം ഭാസുരമാക്കൂ.

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ വകയാണ് ഈ അഭ്യര്‍ത്ഥന. മാവോയിസ്റ്റുകള്‍ സ്ഥിരമായി വന്നുപോകുന്ന വനമേഖലയിലാണ് കണ്ണൂര്‍ റൂറല്‍ പോലീസ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
18 മാവോവാദികളുടെ ഫോട്ടോകളും പോസ്റ്ററുകളിലുണ്ട്. സഞ്ജയ് ദീപക്റാവു, സി.പി.മൊയ്തീന്, സോമന്, കവിത, സുന്ദരി, ലത, തുടങ്ങി 6 സ്ത്രീകളുടെയും 11 പുരുഷന്മാരുടെയും ഫോട്ടോകളാണ് പോസ്റ്ററിലുള്ളത്.
കീഴടങ്ങുന്നവര്‍ക്ക് 5 ലക്ഷം രൂപവരെ ലഭിക്കും. പകുതി റൊക്കം പണമായും ബാക്കി സ്ഥിരം നിക്ഷേപമായും നല്‍കും.
കൂടാതെ ആയുധങ്ങളും യുദ്ധോപകരണങ്ങളും സമര്‍പ്പിക്കുന്നവര്‍ക്ക് 35,000, കേരള സര്‍ക്കാറിന്റെ ഭവനനയം പ്രകാരം പുതിയ വീട്, ഓപ്പണ്‍ സ്ക്കൂള് വിദ്യാഭ്യാസ ചെലവുകള്‍ക്ക് പ്രതിവര്‍ഷം 15,000 രൂപ, വിവാഹ ആവശ്യത്തിനായി 25,000, തോഴില് പരിശീലനം വേണ്ടവര്‍ക്ക് 3 വര്‍ഷം വരെ പ്രകതിമാസം 10,000 രൂപ വരെ പരിശീലനക്കാല വേതനം,
കീഴടങ്ങുന്നവരുടെ പേരിലുള്ള ചെറിയ കുറ്റകൃത്യങ്ങള്‍ക്കും നിയമസംഘനങ്ങള്ക്കും തുടര്‍നടപടികള്‍ റദ്ദ് ചെയ്യുന്നതിന് ആവശ്യമായ നിയമസഹായങ്ങള്‍ ചെയ്യുന്നതിന് പുറമെ അതിവേഗ കോടതികള്‍ മുഖേന കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്നും പോസ്റ്ററുകളില്‍ പറയുന്നു.
