തിരുവോണദിവസം കിണറില്‍ ചാടി, അഗ്നിശമനസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: തിരുവോണ ദിവസം കിണറില്‍ചാടിയ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി.

വായാട് ഇല്ലംമൂലയിലെ പാലങ്ങാട്ട് വീട്ടില്‍ രോഹിണിയാണ്(64) ഇന്ന് പുലര്‍ച്ചെ നാലോടെ കിണറില്‍ചാടിയത്.

20 അടി താഴ്ച്ചയും ആറടി വെള്ളവും ഉണ്ടായിരുന്ന കിണറിലാണ് ഇവര്‍ ചാടിയത്.

വിവരമറിഞ്ഞെത്തിയ അയല്‍വാസി കിണറിലിറങ്ങി വെള്ളത്തില്‍ മുങ്ങിപ്പോകാതെ പിടിച്ചുനിര്‍ത്തി.

തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനയാണ് റെസ്‌ക്യൂനെറ്റ് ഉപയോഗിച്ച് രോഹിണിയെ കയിലേക്ക് കയറ്റിയത്.

രോഹിണി അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ബാഹ്യമായ പരിക്കുകളൊന്നും ഇല്ലെങ്കിലും ഇവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.