കുറുമാത്തൂരില്‍ മുസ്ലിംലീഗ് പ്രതിഷേധ ധര്‍ണ-ടി.പി.മമ്മു ഉദ്ഘാടനം ചെയ്തു-

കുറുമാത്തൂര്‍: ഇന്ധനകൊള്ളക്കെതിരെ കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി പൊക്കുണ്ടില്‍ പ്രതിഷേധ ധര്‍ണ നടത്തി.

ടി.പി.മമ്മു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് കെ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ ആലികുഞ്ഞി പന്നിയൂര്‍, എം.അഹമ്മദ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ.വി.നാരായണന്‍കുട്ടി, കെ.ശശിധരന്‍, നൗഷാദ് പുതുകണ്ടം, നാസര്‍ പന്നിയൂര്‍, ടി.കെ.ആരിഫ്, ജബ്ബാര്‍ പൂവ്വം,

കെ. മായന്‍, സൈദ് പന്നിയൂര്‍, ഇസ്മയില്‍ മഴൂര്‍, കെ.പി.അബ്ദുള്ളഹാജി, കെ.പി.ശാദുലി, സാമ അബ്ദുള്ള,

അശ്രഫ്തീരം, ഷക്കീര്‍ ചൊറുക്കള, മുഹമ്മദലി ചൊറുക്കള, ലിയാക്കത്തലി പൂമംഗലം, എന്‍.പി സത്താര്‍, ഹസന്‍ കുഞ്ഞി ചൊറുക്കള, അബ്ബാസ് ചൊറുക്കള എന്നിവര്‍ പങ്കെടുത്തു.

പഞ്ചായത്ത് ലീഗ് ജന.സെക്രട്ടറി അഡ്വ.മുജീബ് റഹ്മാന്‍ സ്വാഗതവും, കെ.പി. താജുദ്ദീന്‍ നന്ദിയും പറഞ്ഞു