വായാട്ടുപറമ്പ് അപകടം സുകുമാരനും മരിച്ചു. എക്‌സൈസിനെതിരെ ജനരോഷം.
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന രണ്ടാമനം മരിച്ചു.
മോസ്‌കോ കവലയിലെ തെക്കെ വീട്ടില്‍ സുകുമാരനാണ്(48) ഇന്ന് പുലര്‍ച്ചെ പരിയാരത്തെ കമ്മഊര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്.
പരിക്കേറ്റ് ചികില്‍സയിലായിരുന്ന ബാലപുരത്തെ നടുവിലെ വീട്ടില്‍ ടോംസണ്‍ (48) കഴിഞ്ഞ 9 ന് മരണപ്പെട്ടിരുന്നു.
ഒക്ടോബര്‍-7 ന് വൈകുന്നേരമായിരുന്നു അപകടം.
ആലക്കോട്ടെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലയില്‍ നിന്നും മദ്യം വാങ്ങി ബൈക്കില്‍ വരുന്ന ഇവരെ എക്സൈസ് സംഘം ജീപ്പില്‍ പിന്തുടര്‍ന്നപ്പോല്‍ മീന്‍പറ്റി റോഡില്‍ നിന്നും മലയോര ഹൈവേയിലേക്ക് കടക്കുന്നതിനിടെ എതിരെവന്ന കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
എക്സൈസ് സംഘത്തിന്റെ വാഹനത്തില്‍ തന്നെയാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്.
ഇരുവരും അവിവാഹിതരാണ്.
ഇവരുടെ മരണം എക്‌സൈസ് അധികൃതര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് നാട്ടില്‍ ഉണ്ടാക്കിയിരിക്കുന്നത്.
മരണത്തെക്കുറിച്ച് നിഷ്പക്ഷമായി അന്വേഷിക്കണമെന്ന്് സജീവ് ജോസഫ് എംഎല്‍എയും, തോംസന്റെ മാതാപിതാക്കളും
പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു.