ബാലഗോകുലം പയ്യന്നൂര്‍ ജില്ലാ കലോല്‍സവം മുരളീരവം നാളെ രാവിലെ മുതല്‍ തൃച്ചംബരം ചിന്‍മയ വിദ്യാലയത്തില്‍ നടക്കും.
തളിപ്പറമ്പ്: ബാലഗോകുലം പയ്യന്നൂര്‍ ജില്ലാ കലോല്‍സവം മുരളീരവം നാളെ രാവിലെ മുതല്‍ തൃച്ചംബരം ചിന്‍മയ വിദ്യാലയത്തില്‍ നടക്കും.
യുവഗായകന്‍ തേജസ് ശ്രീകാന്ത് ഉദ്ഘാടനം ചെയ്യും. ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ പി.പി.അരുണ്‍കുമാര്‍ അധ്യക്ഷത വഹിക്കും.
മുന്‍ ജില്ലാ അധ്യക്ഷന്‍ ഡോ.എം.പി.സജീവ്കുമാര്‍ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ സ്വയം സേവക് സംഘം ജില്ലാ സംഘചാലക് കെ.പി.നാരായണന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലര്‍മാരായ കെ.വല്‍സരാജ്, ഒ.സുജാത, പി.വി.സുരേഷ് എന്നിവര്‍ പ്രസംഗിക്കും.
ബാലഗോകുലം കാര്യദര്‍ശി പി.രാജീവന്‍ സ്വാഗതവും ജില്ലാ ഭഗിനി പ്രമുഖ് അനിത ദേവരാജ് നന്ദിയും പറയും.
വൈകുന്നേരം നടക്കുന്ന സമാപനസഭ ജില്ലാ ജഡ്ജി രാജേഷ് ആര്‍.നെടുമ്പ്രത്ത് ഉദ്ഘാടനം ചെയ്യും.
ബാലഗോകുലം ജില്ലാ ഉപാധ്യക്ഷന്‍ ഒ.കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
ഇ.വേണുഗോപാല്‍ പുരസ്‌ക്കാര വിതരണം നിര്‍വ്വഹിക്കും.
എം.എം.ഗോവിന്ദന്‍ സ്വാഗതവും സിംന ടീച്ചര്‍ നന്ദിയും പറയും.