യുവാവ് ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ചു
പരിയാരം: യുവാവ് ഭാര്യവീട്ടില്‍ തൂങ്ങി മരിച്ചു.

വെളിച്ചാങ്കീല്‍ പൂമാലക്കാവിന് സമീപത്തെ കൊയ്യാല്‍ കൃഷ്ണന് (50) നാണ് ചുടല മുക്കുന്നിലെ ഭാര്യാ വീടിന്റെ പിറകുവശത്തെ ഞാലിയില്‍ തൂങ്ങി മരിച്ചത്.
സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു കൃഷ്ണന്.
ചെത്തു തൊഴിലാളിയായ കൃഷ്ണന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റിരുന്നു.
കടുത്ത ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി ജോലി എടുക്കാന്‍ സാധിച്ചിരുന്നില്.
ല വീട് നിര്‍മാണത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പരാധീനതയാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഭാര്യ: സുഷമ.
മക്കള്‍: ആരുഷ്, അനുഷ് (ഇരുവരും അക്കിപ്പറമ്പ് യുപി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍).
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
