ജയിലില്‍ പോകാന്‍ ഭയമായതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അസുഖമാണെന്ന് കള്ളം പറഞ്ഞതെന്ന് എം.വി ഗോവിന്ദന്‍

തളിപ്പറമ്പ്: ജയിലില്‍ പോകാനുള്ള ഭയം കാരണമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അസുഖമുണ്ടെന്ന് കള്ളം പറഞ്ഞതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.

ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ വെച്ച് കൊല്ലപ്പെട്ട രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിക്കുന്ന സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു എം.വി ഗോവിന്ദന്‍ മാസ്റ്റര്‍.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളേയും പ്രതിപക്ഷം എതിര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

രാമ ക്ഷേത്ര വിഷയം തെരഞ്ഞെടുപ്പിനുള്ള പ്രധാന ആയുധമാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതതെന്നും. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എടുക്കുന്ന നിലപാട് വര്‍ഗ്ഗീയ വാദികളെ ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി ഉള്‍പ്പെടുന്നവരെ സംരക്ഷിക്കുന്ന നിലപാട് ആണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ അധ്യക്ഷത വഹിച്ചു.

ധീരജ് രാജേന്ദ്രന്‍ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി രക്തസാക്ഷി സ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും, അനുസ്മരണ സമ്മേളനവും നടന്നു.

പി.കെ.ശ്യാമള, കെ.സന്തോഷ്, ധീരജിന്റെ മാതാപിതാക്കളും സഹോദനും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.