ഇനി നിര്‍മ്മിതബുദ്ധി പഠിക്കാം പ്രയോഗിക്കാം. എഡ്യുമെന്റര്‍ കണ്ണൂരില്‍ തുടങ്ങി.
കണ്ണൂര്‍: നിര്‍മ്മിതബുദ്ധി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലന സ്ഥാപനമായ എഡ്യുമെന്ററിന്റെ കണ്ണൂര്‍ ശാഖ കണ്ണൂര്‍ സെന്‍ട്രല്‍ മാളില്‍ പ്രവര്‍ത്തനം തുടങ്ങി.

ജോലി സമയം പകുതിയാക്കുവാനും, കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമുള്ള ശക്തമായ സാങ്കേതികവിദ്യയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
നിര്‍മ്മിത ബുദ്ധിയുടെ അപാരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാനുള്ള ഷോര്‍ട് ടേം കോഴ്‌സുകളാണ് വിഭാവനം ചെയ്യുന്നത്.
കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഹാളില്‍ വാണിജ്യ വ്യവസായ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ.എസ.ഷിറാസ് ഉദ്ഘാടനം ചെയ്തു.
വാണിജ്യ വ്യവസായ വകുപ്പിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഉടന്‍ തന്നെ ഇത് സംബന്ധിച്ച് പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കമ്പനി ഡയറക്ടര്‍ അഖില്‍ സാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ടി.കെ.രമേഷ് കുമാര്‍, യൂട്യൂബ് വ്‌ളോഗര്‍ ഷെഫ് ഷാന്‍, റെഡ് എഫ് എം ആര്‍ ജെ ജിത്തു, അനുശ്രീ രാഹുല്‍ എന്നിവര്‍ സംസാരിച്ചു.
സാങ്കേതികവിദ്യയില്‍ മികവ് തെളിയിച്ചവര്‍ക്ക് ഉപഹാരങ്ങളും നല്‍കി.
