തൊഴുകൈയോടെ തുടക്കംകുറിച്ച് എം.എല്‍.അശ്വിനി.
പയ്യന്നൂര്‍: പെരുങ്കളിയാട്ടം നടക്കുന്ന കാപ്പാട്ട് കഴകത്തില്‍ തൊഴുത് കാസര്‍ഗോഡ് മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി എം.എല്‍.അശ്വിനി പയ്യന്നൂര്‍ മണ്ഡല പര്യടനം ആരംഭിച്ചു.

മണ്ഡലം പ്രസിഡന്റ് പനക്കീല്‍ ബാലകൃഷ്ണന്, കാസര്‍ഗോഡ് ജില്ല പ്രസിഡന്റ് രവീശ് തന്ത്രി കുണ്ടാര്‍, ജനറല്‍ സെക്രട്ടറി വേലായുധന്, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ.കെ.കെ.ശ്രീധരന്,
അഡ്വ. മനോജ്, ജില്ല സമിതി അംഗങ്ങളായ ശങ്കരന് കൈതപ്രം, എം.പി.രവീന്ദ്രന്, മോഹനന് കുഞ്ഞിമംഗലം, രൂപേഷ് തൈവളപ്പില്‍, സെല്‍ കോ-ഓഡിനേറ്റര്‍ ഗംഗാധരന് കാളീശ്വരം, സന്തോഷ് പെരിങ്ങോം, മുരളീകൃഷ്ണന്,രവീന്ദ്രന് ചിറ്റടി, രമേശന്കാര എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
