ആയിരങ്ങള്‍ക്ക് ദാഹജലം പകര്‍ന്ന് ജയ്ഹിന്ദിന്റെ തണ്ണീര്‍പന്തല്‍.

തളിപ്പറമ്പ്: കനത്ത ചൂടില്‍ ആയിരങ്ങളുടെ ദാഹമകറ്റി ജയ്ഹിന്ദിന്റെ തണ്ണീര്‍പന്തല്‍.

തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിലാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം കൂടിപ്പിരിയല്‍ ഉല്‍സവത്തോടനുനുബന്ധിച്ച് ഭക്തജനങ്ങള്‍ക്കായി തണ്ണീര്‍പന്തലൊരുക്കിയത്.

മുന്‍ വര്‍ഷങ്ങളിലെപോലെ ഈ വര്‍ഷവും തണ്ണിമത്തന്‍ ജ്യൂസ് വിതരണം ചെയ്തു.

തളിപ്പറമ്പ സര്‍വ്വിസ് സഹകരണ ബേങ്ക് പ്രസിഡന്റ് അഡ്വ:ടി.ആര്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.

കെ.വി അശോകന്‍, ഇ.പി തമ്പാന്‍ നമ്പ്യാര്‍. മുരളി പുക്കോത്ത്, ഗോപി അള്ളാംകുളം, പി.വി.നാണു, അനില്‍ പുളിമ്പറമ്പ്, സനല്‍ പൂത്തുര്‍, ദിപ രജീത്ത് എന്നിവര്‍ നേതൃതം നല്‍കി.