ടിപ്പര്‍ ഇടിച്ച് മരിച്ച മുഹമ്മദ് ഷാഫിയുടെ പോക്കറ്റില്‍ കഞ്ചാവ്
കണ്ണൂര്‍: ടിപ്പര്‍ലോറിയിടിച്ച് മരണപ്പെട്ട യുവാവിന്റെ പോക്കറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു.

ഏപ്രില്‍ 3 ന് രാത്രി 11.45 ന് പുല്ലൂപ്പിക്കടവ് പാലത്തിന് സമീപം വെച്ച് ടിപ്പര്‍ ലോറിയിടിച്ച് മരിച്ച മുണ്ടല്ലൂര്‍ മക്രേരി കുഞ്ഞിപ്പീടിക വീട്ടില്‍ വി.കെ..മുഹമ്മദ്ഷാഫിയുടെ ജീന്‍സിന്റെ പോക്കറ്റില്‍ നിന്നാണ് ഇന്‍ക്വസ്റ്റിനിടെ 5.59 ഗ്രാം കഞ്ചാവ് കണ്ണൂര്‍ ടൗണ്‍ പോലീസ് കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസ് കേസെടുത്തു.
പാലത്തിന്റെ അത്താഴക്കുന്ന് ഭാഗത്തായിരുന്നു അപകടം.
പരേതനായ തൈലവളപ്പിലെ പി.മജീദ്-മൗവ്വഞ്ചേരി പള്ളിച്ചാല്‍ നസീറയുടെയും മകനാണ് ഷാഫി.
