ചെറുപുഴയിലും പേരാവൂരിലും ചീട്ടുകളി സംഘങ്ങള്‍ പിടിയിലായി.

ചെറുപുഴ: പ്രാപ്പൊയിലില്‍ ചീട്ടുകളി സംഘം പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു, സംഘത്തിലെ ഒരാള്‍ പിടിയിലായി. ഇന്ന് ഉച്ചക്ക് 12.30 ന് ചെറുപുഴ എസ്.ഐ പി.ഡി.റോയിച്ചന്റെ നേതൃത്വത്തില്‍ പെരുന്തടം പുഴയോരത്തെ ഈറ്റക്കാടിന് സമീപം ചീട്ടുകളിക്കുന്നതായ വിവരമറിഞ്ഞാണ് പോലീസ് എത്തിയത്. ഏഴംഗസംഘത്തിലെ പാറോത്തുമംനീര്‍ സ്വദേശി തളിയില്‍ പുത്തന്‍വീട്ടില്‍ ജനാര്‍ദ്ദനന്‍(63)നെയാണ് പോലീസ് പിടികൂടിയത്. സംഘത്തിലെ മറ്റുള്ളവര്‍ വേണു, ബിജു, കുട്ടന്‍, ബാബു, പ്രകാശന്‍, ഓമനക്കുട്ടന്‍ എന്നിവരാണ് ഓടിരക്ഷപ്പെട്ടത്. സ്ഥലത്തുനിന്നും കെ.എല്‍-59 എസ്-9564 നമ്പര്‍ സ്‌കൂട്ടര്‍ പോലീസ് പിടിച്ചെടുത്തു. സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട ചീട്ടുകളിക്കാരില്‍ ആരുടേതോ ആണ് സ്‌ക്കൂട്ടറെന്ന് പോലീസ് പറഞ്ഞു. 660 രൂപയും കളിസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു.

പേരാവൂര്‍: പേരാവൂര്‍ പോലീസ് പരിധിയിലെ വേക്കളം ഈരായിക്കൊല്ലി അടിച്ചട്ടിപ്പാറ സാംസ്‌ക്കാരിക നിലയത്തിന ്‌സമൂപത്താണ് നാലംഗ ശീട്ടുകളി സംഘം പോലീസ ്പരിയിലായത്. ഇരായിക്കൊല്ലി വെള്ളര്‍വള്ളിയിലെ കൂരന്‍ ഹൗസില്‍ കെ.യു.ജോസ്(47), പുത്തലം ആറ്റുകണ്ടത്തില്‍ വീട്ടില്‍ അഭിലാഷ് ജോസഫ്(42), മണത്തണ കൊട്ടന്‍ചുരത്തിലെ ലപുത്ന്‍ പുരയില്‍ പ്രജീഷ്(39), കുനിത്തല ചമ്പാടന്‍ വീട്ടില്‍ പ്രജിത്ത്(30) എനവ്‌നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 24,250 രൂപ പോലീസ് പിടിച്ചെടുത്തു. എസ്.ഐ ആര്‍.സി.ബിജുവിന്റെ നേതൃത്വത്തിലാണ് റെയിഡ് നടന്നത്.