എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് കത്തിച്ച് സി.പി.എം കലാപം നടത്താന്‍ ആസൂത്രിതനീക്കം.

പന്നിയൂര്‍: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കലാപങ്ങള്‍ക്ക് സിപി ഐ എം ആസൂത്രിത നീക്കം നടത്തുന്നു. കഴിഞ്ഞ ദിവസം തലശ്ശേരിയിലെ പാര്‍ട്ടി ഗ്രാമത്തിലെ ബോംബ് സ്‌പോടനവും, തൊട്ടു പിറകെ പല പ്രദേശങ്ങളിലും എന്‍ ഡി എ യുടെ പ്രചാരണ തകര്‍ത്ത്‌കൊണ്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കുവാന്‍ നീക്കം നടക്കുകയാണ്.

വിഷുവിന്റ തലേന്നാള്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന തളിപ്പറമ്പിനടുത്ത പന്നിയൂരില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് തീവെച്ചു നശിപ്പിക്കുകയായിരുന്നു.
എന്‍ ഡി എ പ്രചരണ ബോര്‍ഡ് തീവെച്ചു നശിപ്പിച്ചതില്‍ ബി ജെ പി സംസ്ഥാന സമിതി അംഗം

എ പി ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി എന്നിവര്‍ പ്രതിഷേധിച്ചു. പരാജയ ഭീതി സി പി എം പ്രവര്‍ത്തകരുടെ മാനസികനില തകരാറിലായിരിക്കുകയാണ്. ഇത്തരം മാനസികരോഗികളായ സി പി എം ക്രിമിനലുകള്‍ക്കെതിരെ ബാലറ്റ് പേപ്പറിലൂടെ പ്രതികരിക്കാന്‍ നേതാക്കള്‍ പന്നിയൂരിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
എപി ഗംഗാധരന്‍, രമേശന്‍ ചെങ്ങുനി, കെ.കെ.ഹരിദാസ്, വിജയന്‍ മഴൂര്‍, വി.പി മനോഹരന്‍, കെ.ശൈലജ, അമൃത രമേശന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പന്നിയൂര്‍ ബൂത്തു കമ്മിറ്റി പോലീസില്‍ പരാതി നല്‍കി.