ചന്ദ്രന്‍ നരിക്കോട്-ചാരുകസേര ബിബമാവാത്ത സിനിമാ സംവിധായകന്‍.

തളിപ്പറമ്പ്: സിനിമാ സംവിധായകന്‍ ഇവിടെയൊരു ചാരുകസേര ബിംബമല്ല, രാത്രിയില്‍ മൈദപശയും കലക്കി പോസ്റ്ററൊട്ടിക്കാനും സംവിധായകന്‍ റെഡിയാണ്.

സംവിധായകന്‍ ചന്ദ്രന്‍ നരിക്കോടും സഹപ്രവര്‍ത്തകരുമാണ്  കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശ്രീമുത്തപ്പന്റെ പോസ്റ്ററുകള്‍ പതിച്ചത്.

കനത്തമഴയെ വകവെക്കാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സംവിധായകന്‍ പോസ്റ്ററുകള്‍ പതിച്ചു.

ഏറെ അംഗീകാരങ്ങള്‍ നേടിയ പാതി എന്ന സിനിമയുടെ സംവിധായകന്‍ ചന്ദ്രന്‍ നരിക്കോടിന്റെ മൂന്നാമത്തെ സിനിമയായ ശ്രീമുത്തപ്പന്‍ ഇപ്പോള്‍ കേരളത്തില്‍ പ്രദര്‍ശനം തുടരുകയാണ്.

സിനിമയുടെ അണിയറ ശില്‍പ്പികളില്‍ ഭൂരിഭാഗവും കണ്ണൂര്‍ ജില്ലക്കാരാണ്.

നാടകത്തിലൂടെ സിനിമയിലെത്തിയ ജനകീയ സംവിധായകനാണ് ചന്ദ്രന്‍ നരിക്കോട്. യാതൊരു ജാഡയുമില്ലാത്ത ഒരു പച്ചമനുഷ്യന്‍.

ശ്രീമുത്തപ്പന്‍ സിനിമ ഇപ്പോള്‍ സംസ്ഥാനത്തെ വിവിധ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചുവരികയാണ്.