തളിപ്പറമ്പ് മെയിന്‍ റോഡില്‍ കയ്യേറ്റക്കുടകളുടെ പൂരം തന്നെ.
തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡിലെ കുടപ്രദര്ശം അവസാനമില്ലാതെ തുടരുന്നു.

വര്‍ഷങ്ങളായി തെരുവ് കച്ചവടക്കാരുടെ അധീനതയിലുള്ള ഈ റോഡ് കയ്യേറ്റം ഒഴിവാക്കാന്‍ നടന്ന സമരങ്ങള്‍ക്കും പോലീസ്-ഉദ്യോഗസ്ഥ ഇടപെടലുകള്‍ക്കും കയ്യും കണക്കുമില്ല.
പൊതുമരാമത്ത് വകുപ്പിന്റെ റോഡും നടപ്പാതയും വരെ കയ്യേറിയാണ് തെരുവ് വില്‍പ്പന നടക്കുന്നത്.
ആയിരങ്ങള്‍ വാടക നല്‍കിയിട്ടുവരെ ഇവിടെ വ്യാപാരം നടത്തുന്നവരുണ്ട്.
തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലും പ്രശ്നം ഇപ്പോഴും കത്തിനില്‍ക്കുകയാണ്.
മഴക്കാലമായതോടെ ഇപ്പോള്‍ കച്ചവടക്കാരുടെയും അവര്‍ ഉയര്‍ത്തുന്ന കുടകളുടെയും എണ്ണം കൂടിക്കൊണ്ടിരിക്കയാണ്.
തിരക്കേറിയ രാവിലെയും വൈകുന്നേരവും ഇതുവഴി വാഹനഗതാഗതം പോലും അസാധ്യമാകുന്നു.
എന്നാല്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല.
പരാതികള്‍ കൂടുമ്പോള്‍ ചെറിയ ഇടപെലുകള്‍ നടത്തുന്നതിനപ്പുറം ഒന്നും സംഭവിക്കുന്നില്ല.
ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്ന ആവശ്യം ശക്തമാണെങ്കിലും പൂച്ചക്ക് ആരാണ് മണികെട്ടാനെത്തുക എന്നതാണ് ചോദ്യം.
