യു.കെ.യിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തില്‍ തൊടുപുഴ സ്വദേശികളായ 5 പേര്‍ക്കെതിരെ കേസെടുത്തു

ആലക്കോട്: യു.കെ.യിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തില്‍ തൊടുപുഴ സ്വദേശികളായ 5 പേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു.

തൊടുപുഴ വണ്ണാപ്പുറം വേലംപറമ്പില്‍ ജോബി ജോസ്, ജെറിന്‍ ജോസ്, മുണ്ടക്കയം ചിറ്റടിയിലെ മംഗലത്ത് വീട്ടില്‍ സിനു തോമസ്, മുന്ന വര്‍ഗീസ്, ജോസ് വേലംപറമ്പില്‍ എന്നിവരുടെ പേരിലാണ് കേസ്.

വെള്ളാട് ആശാന്‍കവലയിലെ താനിക്കല്‍ വീട്ടില്‍ ടി.ഡി.ബാബുവിന്റെ പരാതിയാണ് കേസ്.

ബാബുവിന്റെ മകനും സുഹൃത്തിനും യു.കെയില്‍ ജോലി ശരിയാക്കി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് 2023 ജനുവരി 4 ന് 6 ലക്ഷം രൂപ നല്‍കിയെങ്കിലും വിസ നല്‍കാത്തതിനെ തുടര്‍ന്ന് 2 ലക്ഷം രൂപ തിരിച്ചു നല്‍കിയെങ്കിലും ബാക്കി 4 ലക്ഷം കൊടുത്തില്ലെന്ന പരാതിയിലാണ് കേസ്.