ഉന്നത വിജയം നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളെ അനുമോദിച്ചു.
തളിപ്പറമ്പ്: എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് കേരള പോലീസ് ഓഫീസേര്‍സ് അസോസിയേഷന്, കേരള പോലീസ് അസോസിയേഷന് എന്നിവയുടെ നേതൃത്വത്തില്‍ അനുമോദനവും ഉപഹാരവും നല്കി.

ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് ഡി.വൈ.എസ്.പി പി.പ്രമോദ് മുഖ്യാതിഥിയായിരുന്നു. പോലീസ് അസോസിയേഷന് പ്രസിഡന്റ് കെ.ജയേഷ് അധ്യക്ഷത വഹിച്ചു. കെ.പ്രിയേഷ് പ്രസംഗിച്ചു.
കെ.പി.ഒ.എ സെക്രട്ടെറി കെ.അനീഷ് സ്വാഗതം പറഞ്ഞു.
