ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ്(78)നിര്യാതനായി.
കൊല്‍ക്കത്ത: പ്രശസ്ത ഗായിക ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് (78) അന്തരിച്ചു.

തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം.
ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണ കാരണം.
കോട്ടയം പൈനുംങ്കല്‍ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്.
ചരിത്രപ്രസിദ്ധമായ കൊല്‍ക്കത്തയിലെ ട്രിന്‍കാസില്‍ വെച്ചാണ് ഉഷ ഉതുപ്പും ചാക്കോ ഉതുപ്പും ആദ്യമായി കണ്ടുമുട്ടിയത്.
സംസ്കാരം ചൊവ്വാഴ്ച്ച നടക്കുമെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു.
സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കള്‍.
