പരിയാരം ലയണ്‍സ് ക്ലബ്ബ്: ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട് പ്രസിഡന്റ്, പി.പി.ഷാജി സെക്രട്ടെറി.

പരിയാരം: ലയണ്‍സ് ക്ലബ് പരിയാരം ആസ്പയര്‍ ക്ലബ്ബിന്റെ ആദ്യ ചാര്‍ട്ടര്‍ പ്രസിഡന്റ് ആയി ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ടിനെയും സെക്രട്ടെറിയായി പി.പി.ഷാജിയേയും തെരഞ്ഞെടുത്തു.

കെ.കെ.അപ്പുക്കുട്ടനാണ് ട്രഷറര്‍.

യമുനാതീരം റിസോര്‍ട്ട് കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഡിസ്ട്രിക്ട് 318 ഇ ഗവര്‍ണര്‍ കെ.വി രാമചന്ദ്രന്‍, വൈസ് ഡിസ്ട്രിക് ഗവര്‍ണര്‍ രവി ഗുപ്ത, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ഡോ.എസ്.രാജീവ് ഡോ. കെ.ദാമോദരന്‍ വിവിധ ക്ലബ് ഭാരവാഹികള്‍, ചാര്‍ട്ടര്‍ മെമ്പര്‍മാര്‍, കുടുബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

വര്‍ധിച്ചു വരുന്ന പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങളുടെ നിയന്ത്രണം, നിര്‍ദ്ധനരായ കുട്ടികള്‍ക്കുള്ള പഠന സഹായം, വിവിധ ക്ലബ്ബുകളുമായി യോജിച്ചുള്ള ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയിനിങ് പ്രോഗ്രാമുകള്‍, വയോജനങ്ങള്‍ക്കുള്ള സഹായങ്ങള്‍ എന്നിവയ്ക്ക് ആസ്പയര്‍ ലയണ്‍സ് മുന്‍ഗണന നല്‍കുമെന്ന് ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട് സ്ഥാനാരോഹണ  ചടങ്ങില്‍ അറിയിച്ചു.

വയനാട് ദുരന്ത സഹായ നിധിയിലേക്കുള്ള മെമ്പര്‍മാരുടെ സംഭാവന ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.വി.രാമചന്ദ്രന്‍ ഏറ്റുവാങ്ങി.