മുനമ്പത്തിന് ഐക്യദാര്‍ഡ്യം
തളിപ്പറമ്പ്: വഖഫ് ബോര്‍ഡിന്റെ അവകാശവാദം മൂലം റവന്യു അവകാശം നഷ്ടപ്പെട്ട മുനമ്പം പള്ളിയുടെയും, ജനതയുടെയും സ്വത്തുക്കള്‍ക്ക് റവന്യു അവകാശങ്ങള്‍ പുന:സ്ഥാപിക്കുക എന്ന
മുദ്രാവാകും ഉയര്‍ത്തി മുനമ്പത്തെ 610 കുടുംബങ്ങള്‍ ഒരു മാസത്തോളമായി നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് തളിപ്പറമ്പ് ഇടവകയില്‍ നടന്ന ഐക്യദാര്‍ഡ്യ സമ്മേളനം ഇടവക വികാരി റവ.ഫാദര്‍ മാത്യു ആശാരിപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
എ.കെ.സി.സി തലശ്ശേരി അതിരൂപത സെക്രട്ടറി അഡ്വ. മാര്ട്ടിന് കൊട്ടാരത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
എ.കെ.സി,സി യൂണിറ്റ് പ്രസിഡന്റ് സിബി പരിയാനിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
ഫാ. മാത്യു മൂന്നാനാല്,ഫാ. സെബാസ്റ്റിയന് പേഴുംതൊട്ടിയില്‍, സെക്രട്ടറി സജീവ് മുക്കാട്ടുകുന്നേല്‍, ട്രഷറര്‍ രാജീവ് കൊച്ചുകുന്നേല്‍ എന്നിവര്‍ സംസാരിച്ചു.
ഇടവക കോര്‍ഡിനേറ്റര്‍, ട്രസ്റ്റിമാര്‍, എ.കെ.സി.സി ഭാരവാഹികള്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.