ബാബു അരയമ്പത്ത് കാരുണ്യയാത്ര തുക കൈമാറി.
മാതമംഗലം: കാരുണ്യയാത്ര നടത്തി ശേഖരിച്ച പണം ചികില്‍സാ സഹായനിധിയിലേക്ക് കൈമാറി ബാബു അരയമ്പത്ത്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്ന
എരമം-കുറ്റൂരിലെ കുഴിക്കാട് മാണിയാടന്‍ ഹൗസിലെ അശ്വന്ത് ചന്ദ്രന്‍ എന്ന 22-കാരന്റെ ചികിത്സക്കായി കഴിഞ്ഞ രണ്ട് ദിവസം
(തിങ്കള്‍,ചൊവ്വ) ഓലയമ്പാടിയിലെ ബാബു അരയമ്പത്തിന്റെ കെ.എല്‍ 13 ടി 1298 ഓട്ടോ ഓടി സ്വരൂപിച്ച 2775 രൂപയാണ് എരമം-
കുറ്റൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും ചികിത്സാ കമ്മിറ്റി രക്ഷാധികാരിയുമായ ഷൈനി ബിജേഷിന് ബാബു അരയമ്പത്ത് കൈമാറിയത്.
ചടങ്ങില്‍ വാര്‍ഡ് മെബറും ചികിത്സാ കമ്മിറ്റി ചെയര്‍മാനുമായ ലൈല, വാര്‍ഡ് മെമ്പര്‍ വിജയന്‍ കുറ്റൂര്‍, കാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന്‍, വി.എം.വി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. .