സഹായിയുടെ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് തുടങ്ങി
തളിപ്പറമ്പ്: സഹായി തളിപ്പറമ്പും ഐ.എസ്.എം.യൂണിറ്റ് കമ്മറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ
വകുപ്പിന്റെ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സ് തളിപ്പറമ്പ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേഷ് ഉദ്ഘാടനം ചെയ്തു.
സഹായി പ്രസിഡന്റ് കെ.പി.സിഹാരിസ് അധ്യക്ഷത വഹിച്ചു. കെ.മുഹമ്മദ്ഷാഫി കോഴ്‌സ് വിശദീകരണം നടത്തി.
പി.എം.സിനാന്‍, ഹസന്‍കുഞ്ഞി അരിപ്പാമ്പ്ര, നിസാമുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ട്രെയ്‌നര്‍ അന്‍ഷാദ് കൊളത്തൂര്‍ ക്ലാസ് നയിച്ചു.