ഡോക്ടറുടെ ഭാര്യയെ കാണാതായി, വടകര സ്വദേശിക്കൊപ്പം പോയതായി സംശയം.

പരിയാരം: ഡോക്ടറുടെ ഭാര്യയെ കാണാതായി, വടകര സ്വദേശിക്കൊപ്പം പോയതായി സംശയം.

തലശേരി ധര്‍മ്മടം ചാത്തോടത്തെ കെന്‍സ് ഹൗസില്‍ അഹമ്മദ് ജാഫറിന്റെ മകള്‍ ഷബീറയെയാണ്(26) ഇന്ന് രാവിലെ 8.50 ന് വിളയാങ്കോടുള്ള ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായത്.

വിളയാങ്കോട് സൗദാഗര്‍ ഹൗസിലെ ഡോ.എസ്.പി.ഷാഹിദിന്റെ ഭാര്യയാണ്.

വടകരയിലെ ഷര്‍ജ്ജില്‍ എന്നയാളോടൊപ്പം പോയതാണെന്ന് സംശയമുള്ളതായി ഭര്‍ത്താവ് ഡോ.ഷാഹിദ് പരിയാരം മെഡിക്കല്‍ കോളേജ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ് ഇരുവരുടെയുംവിവാഹം നടന്നത്.

പരിയാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.