രണ്ട് സംസ്ഥാന നേതാക്കള്‍ കൊല്ലപ്പെട്ടു. ആലപ്പുഴയില്‍ ചോരക്കളി–

ആലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് സംസ്ഥാന നേതാക്കള്‍ കൊല്ലപ്പെട്ടു, ആലപ്പുഴയില്‍ ചോരക്കളി.

എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കകമാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ബിജെപി നേതാവിന്റെ കൊലപാതകവും നടന്നത്.

ഷാന് ദേഹമാസകലം വെട്ടേറ്റിരുന്നു, നാല്‍പ്പതോളം വെട്ടുകളേറ്റിരുന്നെന്നാണ് വിവരം.

ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരിയില്‍വെച്ചാണ് അക്രമിസംഘം ഷാനെ ആക്രമിച്ചത്. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ 12.45ഓടെ ആശുപത്രിയില്‍ മരിച്ചു.

ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ഒരുസംഘം ആക്രമികള്‍ വീട്ടില്‍കയറി രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികൂടിയാണ് രഞ്ജിത്.

ആലപ്പുഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന രണ്ട് കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെന്നാണ് സൂചന.

ആലപ്പുഴയില്‍ പോലീസ് ആക്ട് പ്രകാരം ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കയാണ്.