ദമ്പതികളെ വീട്ടില്‍ കയറി ആക്രമിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്
അതിരുമാവ്: യുവാവിനെ പോക്‌സോ കേസില്‍ പ്രതിയാക്കാന്‍ സഹായിച്ചെന്നരാരോപിച്ച് ദമ്പതികളെ വീട്ടില്‍ കയറി ആക്രമിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്.

മാലോം അതിരുമാവിലെ വള്ളിവീട്ടില്‍ പി.കെ.രാജന്‍(45) ഭാര്യ ഉഷ(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 7 നായിരുന്നു കേസിനാസ്പദമായ സംഭവം.
സതീശന്‍, രാജന്‍, സനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാജന്റെ വീട്ടില്‍ അതിക്രമിച്ചുകയറി മരവടികൊണ്ട് മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഉഷയേയും ആക്രമിച്ചു പരാതി.
സനീഷിന പോക്‌സോ കേസില്‍ കുടുക്കാന്‍ സഹായിച്ചു എന്ന തെറ്റിദ്ധാരണയില്‍ ആക്രമിച്ചതായാണ് പരാതി.
ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.
