കൊച്ചുമകന്റെ മര്‍ദ്ദനമേറ്റ അമ്മൂമ്മ മരിച്ചു.

പയ്യന്നൂര്‍: പേരക്കുട്ടിയുടെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന വയോധിക മരിച്ചു.

കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ മണിയറ വീട്ടില്‍ കാര്‍ത്ത്യായനി അമ്മ (88) യാണ് ഇന്നലെ രാത്രിയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്.

കഴിഞ്ഞ 11 ന് ഉച്ചക്കാണ് കാര്‍ത്ത്യായനി അമ്മയുടെ മകള്‍ ലീലയുടെ മകന്‍ റിജു ഇവരെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്.

ആദ്യം പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും, സ്ഥിതി ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ആദ്യം തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി.

വീണ് പരിക്കേറ്റു എന്നായിരുന്നു വീട്ടുകാര്‍ ആദ്യം പറഞ്ഞിരുന്നത്.

എന്നാല്‍ ഇവരെ പരിചരിച്ചിരുന്ന ഹോംഴ്‌സ് ആലക്കോട് ഉദയഗിരി സ്വദേശിനി അമ്മിണി രാമകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുക്കുകയായിരുന്നു.

സ്വത്ത് വീതം വെച്ചച്ചോള്‍ ഇവരുടെ സംരക്ഷണ ചുമതലയേറ്റെടുത്തത്, മകള്‍ ലീലയായിരുന്നു

അതിനാല്‍ കാര്‍ത്ത്യായനി അമ്മയുടെ പേരിലുണ്ടായിരുന്ന വീടും ലീലക്ക് നല്‍കി.

പിന്നീട് അവര്‍ ആ വീട് വാടകക്ക് നല്‍കി ലീലയും മക്കളും താമസിക്കുന്ന കണ്ടങ്കാളിയിലെ വീട്ടിലേക്ക് കൊണ്ടുപോകുകയും പരിചരിക്കാനായി ഹോം നഴ്‌സിനെ ഏര്‍പ്പാടാക്കുകയും ചെയ്തു.

റിജുവിന്റെ ഭാര്യ പ്രസവിച്ച ശേഷം ഇരട്ട കുട്ടികളുമായി ഇവര്‍ വീട്ടിലെത്തിയതോടെ, ഇവരെ ഒന്നിച്ച് താമസിപ്പിക്കുന്നതിലുള്ള വിരോധത്തിന്റെ പേരില്‍ റിജു അക്രമിച്ചുവെന്നാണ് കേസ്.

പൂക്കുടി ചിണ്ടന്‍ ആണ് കാര്‍ത്ത്യായനി അമ്മയുടെ ഭര്‍ത്താവ്.

മക്കള്‍: ലീല, പരേതനായ ഗംഗാധരന്‍.

മരുമക്കള്‍: ചന്ദ്രന്‍, യമുന.

സഹോദരങ്ങള്‍: പത്മനാഭന്‍ (റിട്ട. പഞ്ചാബ് നാഷണല്‍ ബാങ്ക്) വേലായുധന്‍ (റിട്ട. സി.ഐ.എസ്.എഫ്) പരേതരായ കരുണാകരന്‍ (റിട്ട. എയര്‍ഫോഴ്‌സ്) രാഘവന്‍ (റിട്ട. സി.ഐ.എസ്.എഫ്)