സംശയരോഗം-ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ കേസ്.

പരിയാരം: സംശയരോഗം-ഭാര്യയുടെ കൈപിടിച്ച് തിരിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ പേരില്‍ കേസെടുത്തു.

പാണപ്പുഴ പറവൂരിലെ പാലുവള്ളി റോഡില്‍ തൈവളപ്പില്‍ വീട്ടില്‍ ടി.വി.സിന്ധ്യയുടെ(32)പരാതിയിലാണ് കേസ്.

ജൂണ്‍ എട്ടിന് വൈകുന്നേരം 3 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം.

ഭര്‍ത്താവ് സി.ബിജു(45) സംശയത്തിന്റെ പേരിലും പണം ആവശ്യപ്പെട്ടും കൈകൊണ്ട് തലക്കടിച്ചും ഇടതുകൈപിടിച്ച് തിരിച്ചും പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.

പരിയാരം പോലീസ് കേസെടുത്തു.