കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട്കാവിനെയും ക്ഷേത്രസ്ഥാനികരേയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കംനേരിടും.
പിലാത്തറ: കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട്കാവിനെയും ക്ഷേത്രസ്ഥാനികരേയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം പൊതു സമൂഹം തിരിച്ചറിയണമെന്ന് ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തീയ്യക്ഷേമസഭയുടെ ആളുകള്‍ ഓഡിയോ-വീഡിയോ ക്ലിപ്പുകളിലൂടെ തെറ്റായ വിവരങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.
സമുദായിമാരെയും ആദരണീയരായ മല്ലിയോടച്ചനേയും രണ്ട് അന്തിത്തിരിയന്‍മാരെയും ആചാരസ്ഥാനികരേയും പൊതുജനമധ്യത്തില്‍ അവഹേളിക്കാനുമായി ഇവര്‍ വ്യാജ കേസുകള്‍ കെട്ടിച്ചമക്കുകയാണ്.
വിവാദങ്ങള്‍ സൃഷ്ടിച്ച് നാട്ടില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ നേരിടുമെന്നും ഇവര്‍ പറഞ്ഞു.
ഭാരവാഹികളായ ഇ.പി.ബാലകൃഷ്ണണന്‍, ടി.പി. സുധാകരന്‍, എം.ശശിധരന്‍, എം.വി. ഗോപാലന്‍, കലശക്കാരന്‍ കുഞ്ഞപ്പന്‍, എം.വി.അശോകന്‍, മണ്ട്യന്‍ രാജീവന്‍, എം.ശശിധരന്‍, ചാമണ്ടി ഗോപാലന്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.
പത്രസമ്മേളനത്തിന്റെ പ്രസക്ത
ഭാഗങ്ങള്‍
നമ്മുടെ നാട് ജാതിപരമായും മതപരമായും രാഷ്ട്രീയ പരമായും സാമൂഹ്യമായും ഐക്യപ്പെട്ടുപോകുന്ന പ്രദേശത്ത് പരിപാവനമായ ശ്രീ മല്ലിയോട്ട് പാലോട്ട് കാവിനെ ഉപയോഗപ്പെടുത്തി ക്ഷേത്രത്തിനും സമൂഹത്തിനും ചില ദുഷ്ടശക്തികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് തിരിച്ചറിയുക. മൂന്ന് വര്‍ഷം മുന്‍പ് മുസ്ലിങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ ഉത്സവകാലത്ത് പ്രവേശനം ഇല്ലെന്ന ബോര്‍ഡ് ചില രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി സ്ഥാപിച്ചത് നാട്ടില്‍ വലിയ വിവാദങ്ങള്‍ക്കും ക്ഷേത്രത്തിനും നാടിനും അപമാനവും ഉണ്ടാക്കിയിരുന്നത് അറിഞ്ഞു കാണുമല്ലോ. ബോര്‍ഡ് നീക്കം ചെയ്യുന്നതിന് നിരവധിയായ സമവായ ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീയ്യ ക്ഷേമ സഭയില്‍ പെട്ട ചിലര്‍ അതിനെ അട്ടിമറിക്കുകയാണുണ്ടായത്. പിന്നീട് മല്ലിയോടച്ചന്‍ തന്നെ ബോര്‍ഡ് എടുത്തുമാറ്റുന്ന തീരുമാനം കൈക്കൊണ്ട് വിവാദം അവസാനിപ്പിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് ഓരോ ഘട്ടത്തിലും തീയ്യ ക്ഷേമ സഭക്കാര്‍ വിവാദങ്ങള്‍ ഉണ്ടാക്കി പ്രശ്‌നനങ്ങള്‍ സൃഷ്ടിക്കുക പതിവാക്കുകയാണ്.
കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുകയും ആഘോഷപിരിവുകള്‍ തരാതിരിക്കുകയും പിരിവ് തരുന്നവരെ പിന്തിരിപ്പിക്കുകയും ചെയ്തുകൊണ്ട് ഉത്സവത്തിന് ഭംഗം വരുത്താന്‍ ശ്രമിച്ചു.
പിന്നീട് ക്ഷേത്രത്തില്‍ വെച്ച് എടുക്കുന്ന ഓരോ തീരുമാനത്തിലും വിവാദങ്ങള്‍ ഉണ്ടാക്കി ക്ഷേത്രത്തെയും മല്ലിയോട്ടച്ചനെയും അപകീര്‍ത്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. സമുദായിമാരെയും കള്ളപ്രചാരണങ്ങള്‍ നടത്തി പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷം ഉണ്ടാക്കുക എന്നത് ഇവരുടെ ലക്ഷ്യമാണ്. അമ്പലത്തിലേക്കുള്ള റോഡ് പഞ്ചായത്തിലേക്ക് വിട്ടുകൊടുത്തു എന്നും ശ്മമശാനം പൊതുവല്‍ക്കരിക്കുകയാണെന്നും ക്ഷേത്ര ഭൂമി സര്‍ക്കാരിലേക്ക് കൊടുക്കുന്നു എന്നും അമ്പലം പാര്‍ട്ടി പിടിച്ചെടുത്തു എന്നുമുള്ള പ്രചാരണം നടത്തി സമുദായ അംഗങ്ങളില്‍ ആശങ്കയുണ്ടാക്കി ഭിന്നിപ്പിച്ചു.
ക്ഷേത്രത്തില്‍ എടുത്ത തീരുമാനപ്രകാരവും സമുദായിമാര്‍ ആവശ്യപ്പെട്ട പ്രകാരവും ആണ് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ക്ഷേത്രത്തിന്റെ പാര്‍ക്കില്‍ റോഡിനോട് ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ തരത്തില്‍ ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. കല്യാശ്ശേരി മണ്ഡലത്തില്‍ വിവിധ ആരാധനാലയങ്ങള്‍ക്ക് മുന്‍പില്‍ ഇതുപോലെ എഴുപതോളം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. മല്ലിയോട്ട് പാലോട്ട് കാവ് ക്ഷേത്രത്തിനു മുന്‍പില്‍ സ്ഥാപിക്കുമ്പോള്‍ ഒരു വിഭാഗം വന്നു തടയുന്നതിനും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള സ്ത്രീകളെഅണിനിരത്തി ക്ഷേത്രത്തിലേക്ക് മാര്‍ച്ച് നടത്തിയവരാണ് തീയ്യക്ഷേമ സഭക്കാര്‍. ഒരു സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം ലൈറ്റ് സ്ഥാപിക്കാന്‍ സമ്മതപത്രം നല്‍കിയതിനാണ് ക്ഷേത്ര ഭൂമി സര്‍ക്കാരിലേക്ക് വിട്ടുകൊടുത്തു എന്ന് പറഞ്ഞ് തെറ്റുധരിപ്പിച്ച് പ്രചാരണം നടത്തുന്നത്. ഇത് സംബന്ധിച്ച് വിവിധ കോടതികളില്‍ കേസ് നിലനിക്കുന്നുണ്ട്.
തീയ്യ ക്ഷേമ സഭയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ നേരിടുന്നതിനും ഉത്സവം ഭംഗിയായി നടത്തുന്നതിനും വേണ്ടിയാണ് ആദരണനീയനായ ശ്രീ മല്ലിയോടച്ചന്റെ സമ്മതത്തോടും അറിവോടും കൂടി ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിച്ചത്. സംരക്ഷണ സമിതി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ക്ഷേത്രം സൊസൈറ്റി ആക്കി എന്ന് പറഞ്ഞാണ് ഇവരുടെ വ്യാപകമായ പ്രചാരണം.
ഈ അടുത്ത ദിവസങ്ങളിലായി ക്ഷേത്ര ഭൂമി സര്‍ക്കാരിലേക്ക് വിട്ടുകൊടുക്കാനുള്ള തകൃതിയായ ശ്രമം നടക്കുന്നുവെന്ന് പറഞ്ഞ് പുതിയ ഒരു കേസ് കൂടി പയ്യന്നൂര്‍ മുനിസിഫ് കോടതിയില്‍ ക്ഷേത്രത്തിനെതിരെ വന്നിട്ടുണ്ട്. അതില്‍ സമുദായിമാരെ കൂടാതെ ആദരണീയരായ മല്ലിയോടച്ചനെയും രണ്ട് അന്തിത്തിരിയന്‍ മാരെയും പ്രതി ചേര്‍ത്താണ് കേസ് പടച്ചുണ്ടാക്കിയത്. ആചാരസ്ഥാനികരെ പൊതുജന മധ്യത്തില്‍ അപമാനിക്കാനും അവഹേളിക്കാനുമാണ് ഇങ്ങനെ ഒരു കേസ് കെട്ടിച്ചമച്ചത്.
കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവിലെ ഉത്സവം സമാധാനപരമായും സൗഹാര്‍ദ്ദ പരമായും നാടിന്റെ ഉത്സവമായിട്ടാണ് നടന്നുവന്നിട്ടുള്ളത്. എല്ലാ സമുദായത്തില്‍ പെട്ടവരും ഇക്കാലമത്രയും ക്ഷേത്രവുമായും ഉത്സവവുമായും സഹകരിച്ചാണ് നടത്തപ്പെടുന്നത്. നാലഞ്ച് വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിനു സാമ്പത്തിക നേട്ടത്തിനും സമാഹരണത്തിനും വേണ്ടി വിവാദങ്ങള്‍ ഉണ്ടാക്കി നാടിന്റെ സമാധാനവും സ്വസ്ഥതയും കെടുത്തുന്ന ശ്രമങ്ങളെ നേരിടും.