137 വര്‍ഷമായി കേരളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ട്രെയിന്‍-മലബാര്‍ എക്‌സ്പ്രസ്

       മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നുംകേരള
സംസ്ഥാന തലസ്ഥാനത്തെ റെയില്‍വെ സ്റ്റേഷനായ തിരുവനന്തപുരം  സെന്‍ട്രലിലേക്കുള്ള രാത്രി യാത്രക്കാരുടെ പ്രിയപ്പെട്ട ട്രെയിനാണ് മലബാര്‍ എക്‌സ്പ്രസ്.

നിരവധി പ്രത്യേകതകളുള്ള ട്രെയിനാണ് മലബാര്‍ എക്‌സപ്രസ്.

അതില്‍ പ്രധാനപ്പെട്ടത് കേരളത്തിലെ ഏറ്റഴും പഴക്കമുള്ള ട്രെയിന്‍ സര്‍വീസാണ് എന്നതാണ്. മറ്റൊന്ന്, ഏറ്റവും വേഗത കുറഞ്ഞ എക്‌സ്പ്രസ് സര്‍വീസ്, മൂന്ന് ഏറ്റവും കൂടുതല്‍ സ്റ്റോപ്പുകളുള്ള ട്രെയിന്‍.

1888 മാര്‍ച്ച് 5 നാണ് മലബാര്‍ എക്‌സ്പ്രസ് എന്ന ട്രെയിന്‍ ആദ്യമായി സര്‍വീസ് നടത്തിയത്.

1963 മുതല്‍ എറണാകുളം ഹാര്‍ബര്‍ ടെര്‍മിനസ് വരെ ഓടിയ വണ്ടി 1976 ലാണ് തിരുവനന്തപുരം-കോട്ടയം ലൈന്‍ ബ്രോഡ്‌ഗേജാക്കി മാറ്റിയതോടെയാണ് തിരുവനന്തപുരത്തേക്ക് നീട്ടിയത്.

മംഗലാപുരത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ 50 സ്റ്റോപ്പുകളിലാണ് ഈ ട്രെയിന്‍ നിര്‍ത്തുന്നത്.

634 കിലോമീറ്റര്‍ ദൂരം 15 മണിക്കൂറും 50 മിനുട്ടും കൊണ്ടാണ് ഓടിയെത്തുന്നത്.

110 കിലോമീറ്റര്‍ വരെ സ്പീഡില്‍ ഓടാവുന്ന ഈ ട്രെയിനിന്റെ പരമാവധി വേഗത ഇപ്പോള്‍ 42 കിലോമീറ്ററാണ്.

ഐ.സി.എഫ് കോച്ചുകളാണ് ട്രെയിന്‍ റാക്കുകളായി ഉപയോഗിക്കുന്നത്.

മംഗലാപുത്തുനിന്നും 16630 നമ്പറായി എല്ലാ ദിവസവും വൈകുന്നേരം 6.15 ന് സര്‍വീസ് ആരംഭിക്കുന്ന വണ്ടി പിറ്റേദിവസം രാവിലെ 8.30ന് തിരുവനന്തപുരത്ത് എത്തും.

16629 നമ്പറായി വൈകുന്നേരം 6.40 ന് തിരുവനന്തപുരത്തുനിന്ന് തിരിക്കുന്ന വണ്ടി പിറ്റേദിവസം രാവിലെ 10.25 ന് മംഗലാപുരത്ത് എത്തും.

ഈറോഡ് ലോക്കോ ഷെഡ്ഡിന്റെ W A P-4, റോയപുരം ഷെഡ്ഡിന്റെ W A P-7 ലോക്കോകളാണ് ഉപയോഗിക്കുന്നത്.

എ.സി ത്രീടയര്‍, ടൂടയര്‍, സ്‌ളീപ്പര്‍, അണ്‍റിസര്‍ഡവ്ഡ് കോച്ചുകളാണുള്ളത്.

എല്ലാദിവസവും നിറഞ്ഞ തിരക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ സര്‍വീസാണ് മലബാര്‍ എക്‌സ്പ്രസ്.