ഡോ.പ്രശാന്ത് ജി.നായ്ക്കിന് മൂന്നുവര്‍ഷം തടവും കാല്‍ലക്ഷം പിഴയും ശിക്ഷ.
തലശ്ശേരി: ചെവിവേദനക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ പ്രതിയായ ഡോക്ടര്‍ക്ക് മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ.

ജില്ലാ സെഷന്‍സ് ജഡജ് കെ.ടി.നിസ്സാര്‍ അഹമ്മദിന്റെതാണ് വിധി.
പിഴസംഖ്യ പരാതികാരിക്ക് നല്കാന് കോടതി ഉത്തരവായി.
ബാം ഗ്ളൂര് സ്വദേശിയും ശ്രീകണ്ഠാപുരത്തെ എസ്.എം.സി.ആശുപത്രിയിലെ ഇ.എന്‍.ടി ഡോക്ടറുമായിരുന്ന പ്രശാന്ത് ജി. നായിക് ആണ് കേസിലെ പ്രതി.
2020 ജൂണ്‍ 30 ന് ഉ ച്ചയോടെയാണ് കേസിനാസ്പദമായ സംഭവം.
ശ്രീകണ്ഠാപുരം എസ്.ഐ. ടി. സുനില്‍കുമാര്‍ റജിസ്ട്രര്‍ ചെയ്ത കേസില്‍ തളിപറമ്പ് ഡി.വൈ എസ്.പി.യായിരുന്ന ടി.കെ. രത്നകുമാര്‍ ആണ് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡര്‍ അഡ്വ.കെ.അജിത്ത്കുമാര്‍ ആണ് ഹാജരാ യത്.
ഐ.പി.സി 341, 327, 354, 354 (1) എസ്.സി, എസ്.ടി. ആക്ട് പ്രകാരവുമാണ് പോലീസ് കേസ്.
