കടന്നപ്പള്ളിയില്‍ കെ.എസ്.യു പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ വളഞ്ഞിട്ട് തല്ലി.
കടന്നപ്പള്ളി: സ്ക്കൂള് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നോമിനേഷന് നല്‍കുകയും മുന്നില്‍ നിന്ന് പ്രര്ത്തിക്കുകയും ചെയ്ത കെ.എസ്.യു നേതാവിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.

കടന്നപ്പള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂള് പ്ലസ്ടു വിദ്യാര്‍ത്ഥിയായ മുഹമ്മദ് അസൈനാറിനാണ്(17)മര്‍ദ്ദനമേറ്റത്.
ഇന്ന് രാത്രി എട്ടരയോടെയാണ് ഒരു സംഘം സി.പി.എ പ്രവര്‍ത്തകര്‍ ചന്തപ്പുരയില്‍ വെച്ച് മുഹമ്മദ് അസൈനാറിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.
സി.പി.എം ശക്തികേന്ദ്രമായ കടന്നപ്പള്ളി ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ സാധാരണ കെ.എസ്.യു പ്രവര്‍ത്തകര്‍ സ്ക്കൂള് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാറില്ല.
പതിവിന് വിരുദ്ധമായി നോമിനേഷന് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് രാവിലെ സ്ക്കൂളില്‍ ഇരു വിഭാഗവുമായി സംഘര്‍ഷം നടന്നിരുന്നു.
അതിന്റെ തുടര്‍ച്ചയായാണ് മര്‍ദ്ദനം.
അസൈനാറിനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിയാരം പോലീസ് കേസെടുത്തു.
