സിസ്റ്റര്‍ നിര്‍മ്മലയുടെ ശവസംസക്കാരം ഇന്ന് രാവിലെ 11 ന്
പട്ടുവം: ഇന്നലെ നിര്യാതയായ പട്ടുവം ദീന സേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ നിര്‍മ്മല ഡി.എസ്. എസ് (90)ന്റെ ശവസംസ്‌ക്കാരം ഇന്ന് ശനിയാഴ്ച (30.08.2025 ) രാവിലെ 11.00 മണിക്ക് പട്ടുവം സ്‌നേഹ നികേതന്‍ ആശ്രമ ചാപ്പലില്‍ നടക്കും.

കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല മുഖ്യ കാര്‍മ്മികത്വം വഹിക്കും.
തലശേരി അതിരൂപതയില്‍ വെള്ളാട് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ ഇലവുങ്കല്‍ തോമസ് ഏലിയാമ്മ ദമ്പതികളുടെ 5 മക്കളില്‍ ഇളയ മകളാണ് സിസ്റ്റര്‍ നിര്‍മ്മല.
സഹോദരങ്ങള്‍ പരേതരായ ജോസഫ്, തോമസ്, ഏലിയാമ്മ, മറിയക്കുട്ടി.
പട്ടുവം, ബത്തേരി, പഴയങ്ങാടി, മലാപ്പറമ്പ, കടബ, പിലാത്തറ, മാടായി, കണ്ണാടിപ്പറമ്പ്, അരിപ്പാമ്പ്ര, മുതലപ്പാറ, മുറിയാത്തോട്, എടക്കോം, കൊടുമണ്‍, ബക്കളം എന്നിവടങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
വാര്‍ദ്ധക്യ സഹജമായ രോഗം മൂലം പട്ടുവം സെന്റ് ആഞ്ചലാ കോണ്‍വെന്റില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
