വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

കേരള പോലീസ് ഓഫീസര്‍സ് അസോസിയേഷന്‍ കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരായ സൈബര്‍ സെല്‍ എസ് ഐ കെ.വി.ചന്ദ്രശേഖരന്‍ പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എ എസ് ഐ മുരളി എന്നിവര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു.

തളിപ്പറമ്പ് റിക്രീയേഷന്‍ ക്ലബ്ബില്‍ നടന്ന പരിപാടി റൂറല്‍ ജില്ലാ പോലീസ് മേധാവി  അനുജ് പാലിവാള്‍ ഐ പി എസ് ഉല്‍ഘാടനം ചെയ്തു.

തളിപ്പറമ്പ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്‍ മുഖ്യാഥിതി ആയി.

പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേശന്‍ വെള്ളോറ നിര്‍വഹകസമിതി അംഗം കെ.പി.അനീഷ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.ബാബുമോന്‍ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ്, പോലീസ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് സിന്ധുമാവില എന്നിവര്‍ പ്രസംഗിച്ചു.

പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അധ്യക്ഷത വഹിച്ചു. കെ പി ഒ എ ജില്ലാ സെക്രട്ടറി എന്‍.വി.രമേശന്‍ സ്വാഗതവും കെപിഎ ജില്ലാ ട്രഷറര്‍ എ.പി.കെ.രാകേഷ് നന്ദിയും പറഞ്ഞു