തളിപ്പറമ്പ്: വിസ്മയ പാര്‍ക്ക് ജീവനക്കാരനെ റോഡില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.
വെള്ളിക്കീല്‍ കൈരളി വായനശാലക്ക് സമീപത്തെ തെക്കൊല്‍ കാപ്പാടന്‍ വീട്ടില്‍ കെ.വി. മുരളീധരന്‍(53)നെയാണ് ഇന്ന് രാവിലെ 11 ന് ഈലിപ്പുറം കൈരളി വായനശാല റോഡില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.
ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
സി.പി.എം ഈലിപ്പുറംബ്രാഞ്ച് മെമ്പറാണ്.
ഭാര്യ: പ്രിയ.
മകന്‍: ആദര്‍ശ്.
പരേതനായ കുഞ്ഞിരാമന്‍- ജാനകി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ഷാജി (മോറാഴ ബാങ്ക് ) ഷീജ (വാരംകടവ്) രാജേഷ്, കനകരാജ് .
മൃതദേഹം നാളെ 29/11/25 ന് രാവിലെ 11 മണി വരെ കൈരളി വായനശാലയില്‍ പൊതുദര്‍ശനത്തിന് വെക്കും.