ഇത്തരത്തില്‍ തിരുവോസ്തി എത്തിച്ചുനല്‍കുന്നവര്‍ക്ക് വലിയ പ്രതിഫലം ലഭിക്കുന്നതായും പറയപ്പെടുന്നുണ്ട്.
കൃസ്തുമസ് ആഘോഷം നടക്കുന്ന ഡിസംബര്‍ മാസത്തില്‍ ചെകുത്താന്റെ ആരാധനക്ക് കേരളത്തിന്റെ ചില ഭാഗങ്ങളില്‍ തിരുവോസ്തി ദുരുപയോഗം ചെയ്യപ്പെടുന്നതായി നേരത്തെ പരാതികള്‍ ഉണ്ടായിരുന്നു.
സംശയം തോന്നിയ പള്ളി അധികൃതര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തെങ്ങ് വലിച്ചുകെട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ടിക്കുന്ന ഇയാളുടെ ചില സുഹൃത്തുക്കള്‍ തളിപ്പറമ്പില്‍ താമസിക്കുന്നുണ്ടെന്നും അവരെ കാണാനെത്തിയതാണെന്നുമാണ് പോലീസിനോട് പറഞ്ഞത്.
പോലീസ് ഇയാളുടെ പിതാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സെന്റ് മേരീസ് ഫൊറോന ഇടവക ഭാരവാഹികള്‍ പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.