ചര്‍ച്ച് അധികൃതരുടെ ഉദാരമായ നിലപാട്–തിരുവോസ്തി വിവാദത്തിന് പരിഹാരമായി

തളിപ്പറമ്പ്: അന്യമതസ്ഥനായ യുവാവ് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ കുര്‍ബാനയില്‍ പങ്കെടുക്കുകയും തിരുവോസ്തി സ്വീകരിക്കുകയും ചെയ്ത സംഭവത്തില്‍ തീര്‍പ്പായി.

നരിക്കുനിയില്‍ നിന്നും തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെത്തിയ പിതാവിനോടൊപ്പം പോലീസ് യുവാവിനെ വിട്ടയച്ചു.

പ്രത്യേക ഉദ്ദേശത്തോടെയല്ല യുവാവ് തിരുവോസ്തി സ്വീകരിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 28 ന് തളിപ്പറമ്പിലെത്തിയ യുവാവ് നരിക്കുനി സ്വദേശികളായ സുഹൃത്തുക്കളോടൊപ്പമാണ് തളിപ്പറമ്പിലെ ലോഡ്ജില്‍ താമസിച്ചിരുന്നത്.

സംഭവത്തില്‍ സെന്റ് മേരീസ് ഫൊറോന ഇടവക ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും, സംഭവത്തിന്
പിന്നില്‍ ദുരുദ്ദേശമൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതോടെ പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ഉദാരമനസ്‌കത കാണിക്കുകയായിരുന്നു.

ഇടവക അധികൃതരുടെ മാതൃകാപരമായ സമീപനമാണ് പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാന്‍ വഴിതുറന്നത്.