കൂടുതല്‍ സ്വര്‍ണവും പണവും വേണം–ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് എതിരെ കേസ്.

തളിപ്പറമ്പ്:ഭര്‍ത്താവും ബന്ധുക്കളും കൂടുതല്‍ പണവും സ്വര്‍ണാഭരങ്ങളും ആവശ്യപ്പെട്ടും സൗന്ദര്യംകുറവാണെന്ന് പറഞ്ഞും.  ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു, ഭാര്യയുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ കേസ്.

പട്ടുവം മുള്ളൂല്‍ പള്ളിപ്രത്ത് വീട്ടില്‍ പി.സജീവന്‍(54), സഹോദരന്‍ ഷൈജു, ബന്ധുവായ മുകുന്ദന്‍ എന്നിവരുടെ പേരിലാണ് കേസ്.

കാഞ്ഞിരങ്ങാട് തീയ്യന്നൂര്‍ തയ്യില്‍ പുതിയ പുരയില്‍ വീട്ടില്‍ ടി.പി.മോഹനന്റെ മകള്‍ ടി.പി.ഇന്ദുവിന്റെ(41) പരാതിയിലാണ് കേസ്.

2003 സപ്തംബര്‍ 12 ന് വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചുവരവെ പ്രതികള്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.