സലാമത്ത്നഗര്‍ അനീഷ്കുമാറിന് തന്നെ.
മുസ്ലിംലീഗിന്റെ നെടുങ്കോട്ടകളിലൊന്നായ ഏഴാം വാര്‍ഡ് സലാമത്ത്നഗര്‍ ഇത്തവണ പട്ടികജാതി
സംവരണ വാര്‍ഡായതോടെയാണ് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടെറിയായ കെ.അനീഷ്കുമാറിന്(40)കൗണ്‍സിലര്‍ ഭാഗ്യം ലഭിച്ചത്.

കഴിഞ്ഞ തവണ തൃച്ചംബരം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു.
യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചാണ് മുസ്ലിംലീഗില്‍ അംഗത്വമെടുത്ത് അനീഷ് സ്ഥാനാര്‍ത്ഥിയായത്.
സി.പി.എമ്മിലെ കെ.പി.വിലാസ്(42)ആണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
