പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി-കോര്പറേഷന് അധ്യക്ഷന്മാരെ 26 ന് തെരഞ്ഞെടുക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും തെരഞ്ഞെടുക്കുന്നതിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു.

തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21-ന് (ഞായറാഴ്ച) നടക്കും.
കോര്പ്പറേഷന്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും തെരഞ്ഞെടുക്കുന്നത് ഡിസംബര്‍ 26-നാണ്.
രാവിലെ 10.30 നാകും അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നത്.
ഉച്ചയ്ക്ക് 2.30 ന് ശേഷം ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍മാരെയും തെരഞ്ഞെടുക്കും.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും
വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും.
വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയാണ് ക്വാറം.
വേണ്ടത്ര ക്വാറമില്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം യോഗം ചേര്‍ന്നു ക്വാറം ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്താവുന്നതാണ്.
