അസുഖം മൂലമുള്ള മനോവിഷണം കാരണം യുവാവ് തൂങ്ങിമരിച്ചു.

ആലക്കോട്: അസുഖം മൂലമുള്ള മനോവിഷണം കാരണം യുവാവ് വീട്ടിലെ കിടപ്പുമുറിയുടെ കഴുക്കോലില്‍ തൂങ്ങിമരിച്ചു.

ആലക്കോട് നരിയംപാറയിലെ കണ്ണംപ്ലാക്കല്‍ വീട്ടില്‍ ജിജോ ഏബ്രഹാം (43)ആണ് മരിച്ചത്.

ഏബ്രഹാം-സില്‍വി ദമ്പതികളുടെ മകനാണ്.

ഇന്ന് രാവിലെ 11.30 നാണ് മൃതദേഹം കണ്ടത്.

സംസ്‌ക്കാരം നാളെ ഉച്ചക്ക് ശേഷം ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍നടക്കും.