മസ്ജിദിനകത്ത് തൂങ്ങിമരിച്ച വസീം അക്രത്തിന്റെ മൃതദേഹം ഇന്ന് രാത്രി ജാര്‍ഖണ്ഡിലേക്ക് കൊണ്ടുപോകും
തളിപ്പറമ്പ്: മസ്ജിദിനകത്ത് തൂങ്ങിമരിച്ച ജാര്‍ഖണ്ഡ് സ്വേദശിയായ മുഅദ്ദീന് വസീം അക്രത്തിന്റെ മൃതദേഹം ഇന്ന് രാത്രി 10.30 ന് ആംബുലന്‍സില്‍ ബംഗളൂരുവിലേക്ക് കൊണ്ടുപോകും.

അവിടെനിന്ന് നാളെ ഉച്ചക്ക് വിമാനത്തില്‍ ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ എത്തിക്കും.
തളിപ്പറമ്പ് സയ്യിദ് നഗര്‍ സി.എച്ച് റോഡിലെ ഈമാല്‍ പള്ളിയിലെ ആയി ജോലിചെയ്യുന്ന ജാര്‍ഖണ്ഡ് സ്വദേശി വസീം അക്രം(24)ഇന്ന് രാവിലെയാണ് മരിച്ചത്.
സുബ്ഹി നമസ്കാരത്തിന് പള്ളിയിലെത്തിയവരാണ് ഗേറ്റ് തുറക്കാത്തതിനെത്തുടര്‍ന്ന് പരിശോധന നടത്തിയത്.
പള്ളിയുടെ മുകളിലെ ടെറസിലാണ് വസീം അക്രം തൂങ്ങിയനിലയില്‍ കാണപ്പെട്ടത്.
മുന്‍വശത്തായി മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. ചെവിയില്‍ ഹെഡ്സെറ്റും വെച്ചിരുന്നു.
കാമുകിക്ക് വീഡിയോ കോള്‍ ചെയ്താണ് ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായാണ് പോലീസ് പറയുന്നത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. .
പോലീസ് ഫോണുള്‍പ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷമായി തളിപ്പറമ്പിലെ പള്ളിയില്‍ വസീംഅക്രം ജോലി ചെയ്തു വരികയാണ്.
