അസാം സ്വദേശി പിറന്നാള്‍ദിവസം തൂങ്ങിമരിച്ചു.
തളിപ്പറമ്പ്: യുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

അസം ചിരങ്ക് ഫഗുനഗാവോണിലെ ബ്രോജന് റായി (25) ആണ് മരിച്ചത്.
നിര്‍മ്മാണത്തൊഴിലാളിയായ യുവാവ് പൂമംഗലം മഴൂരിലെ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചുവരുന്നത്.
ശുചിമുറിയിലെ കമ്പിയില്‍ തോര്‍ത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.
യുവാവിന്റെ 25-ാം ജന്മദിനം കൂടിയാണ് ഇന്ന്.
ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.
തളിപ്പറമ്പ് പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
