തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ മകര പൊങ്കാല സമര്‍പ്പണം ജനുവരി 21 ന്.
തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ മകര പൊങ്കാല സമര്‍പ്പണം ജനുവരി 21 ന് നടക്കും.

കേരളക്കരയിലെ നിരവധി ക്ഷേത്രങ്ങളില്‍ പൊങ്കാല സമര്‍പ്പണം നടക്കാറുണ്ട്.
എന്നാല്‍ തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന പൊങ്കാല മഹോത്സവം തികച്ചും വ്യത്യസ്തമാണ്.
അതില്‍ പങ്കാളികളാകുന്ന ഏതൊരാളുടെയും മനസ്സ് പൂര്‍ണമായും സന്തോഷഭരിതമാകുന്നതായിരിക്കും.
കാരണം പൊങ്കാല സമര്‍പ്പണം ആരംഭിക്കുന്ന സമയം മുതല്‍ അവസാനിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞ് മനസ്സിലാക്കി തരുന്ന ഒരു പുണ്യകേന്ദ്രം.
പൊങ്കാല തയ്യാറാക്കി കഴിഞ്ഞാല്‍ അത് നമുക്ക് തന്നെ ആ ആദിപരാശക്തിയായ ദേവിക്ക് മുന്നില്‍ സമര്‍പ്പിക്കുവാനുള്ള അവസരവും ഈ ക്ഷേത്രത്തില്‍ ഉണ്ട്.
അങ്ങനെ നമ്മള് തയ്യാറാക്കുന്ന നിവേദ്യം നമ്മള്‍ക്ക് തന്നെ ഇഷ്ടദേവതയുടെ മുന്നില്‍ സമര്‍പ്പിക്കുവാനുള്ള ഒരു സുവര്‍ണാവസരം ആണ് തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ വെച്ച് നടക്കുന്ന പൊങ്കാല മഹോത്സവത്തിലൂടെ നമുക്ക് ലഭിക്കുന്നത്.
പൊങ്കാല സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് നല്‍കേണ്ടതാണ്.
പൊങ്കാല സമര്‍പ്പിക്കുവാന്‍ വ്രതം എടുത്ത് വരുന്ന ഏതൊരു ഭക്തജനത്തിനും ക്ഷേത്ര കൗണ്ടറില്‍ വെച്ച് തന്നെ പൊങ്കാല കിറ്റ് ലഭിക്കുന്നതാണ്.
ഇതിനായി നാം മുടക്കേണ്ടത് 400 രൂപ മാത്രം.
മറ്റ് സാധനങ്ങള്‍ ഒന്നും തന്നെ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് നമ്മള് കൊണ്ടുവരേണ്ടതുമില്ല.
പൊങ്കാല മഹോത്സവത്തിന്റെ പുണ്യം നേടുവാന്‍ താല്പര്യമുള്ളവര് എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.
7907889886
9744882269
