പരിയാരം: ശമ്പള പരിഷ്‌കരണ കമ്മീഷനെ പ്രഖ്യാപിക്കുകയും ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ തിരിച്ചു നല്‍കണമെന്നും കേരള ഗവ.നേഴ്‌സസ് യൂണിയന്‍ 37-ാം ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഡിസിസി ഹാളില്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡണ്ട് സന്ദീപ് സിറിയക് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം റോബിന്‍ ബേബി മുഖ്യപ്രഭാഷണം നടത്തി. ഷൈനി ആന്റണി, എം.ആര്‍.അരുണ്‍, സോണിയ സിറിയക്, ബിന്ദു മാത്യു എന്നിവര്‍ പ്രസംഗിച്ചു.
നേഴ്‌സുമാരുടെ ജോലി ഭാരം കുറയ്ക്കുക പിഎസ് സി നിയമനം വേഗത്തിലാക്കുക, താല്‍ക്കാലിക നേഴ്‌സുമാര്‍ക്കും സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ക്കും ഒരേ നിരക്കില്‍ ഉള്ള ശമ്പളം പ്രഖ്യാപിക്കുക, നഴ്‌സിംഗ് വിദ്യാഭ്യാസ മേഖലയിലെയും നഴ്‌സിംഗ് സര്‍വീസ് മേഖലയിലെയും പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഒരു കമ്മീഷനെ നിയമിക്കുക,
നഴ്‌സുമാരുടെയും ആശുപത്രിയില്‍ ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുക, ആശുപത്രി പരിസരം സുരക്ഷ മേഖലയായി പ്രഖ്യാപിക്കുക ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, നേഴ്‌സുമാരെ ഫാര്‍മസി ജോലികളില്‍ നിന്നും ഒഴിവാക്കുക, 2:2:1റേഷ്യ പ്രകാരംപ്രമോഷന്‍ നടപടികള്‍ കാലാനുസരണം നടത്തുക, പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുക എന്നീ ആവശ്യങ്ങള്‍ അടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പുതിയ ഭാരവാഹികള്‍- സന്ദീപ് സിറിയക് (പ്രസിഡന്റ്), എം.ആര്‍.അരുണ്‍(സെക്രട്ടറി) സ്വപ്ന ചാക്കോ(ട്രഷറര്‍)- ജില്ലാ പ്രസിഡണ്ട്