തൂങ്ങിമരിച്ച വിമല വിജയന്റെ സംസ്‌ക്കാരം ഇന്ന് വൈകുന്നേരം

ഉദയഗിരി: റബ്ബര്‍മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ സംസ്‌ക്കാരം ഇന്ന്.

ഉദയഗിരി വെള്ളാട്ടുകൊല്ലി ആലയില്‍താഴെ വീട്ടില്‍ വിജയന്റെ മകള്‍ വിമല(23)ആണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് വീടിന് സമീപത്തെ റബ്ബര്‍തോട്ടത്തിലെ മരത്തില്‍ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്.

മോളിയാണ് മാതാവ്.

സഹോദരങ്ങള്‍: വിജേഷ്, അംബ, അംബിക.

ഹോംനേഴ്‌സായി ജോലി ചെയ്തവരുന്ന വിമല കഴിഞ്ഞ ഒരുമാസക്കാലമായിഅവധിയായിരുന്നു.

മൃതദേഹം ഇന്ന് രാവിലെ 11 ന് വീട്ടിലെത്തിക്കും. ശവസംസ്‌ക്കാരം വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍ നടക്കും.