തലോറ ഇടവലത്ത്പുടയൂര്‍ ഇല്ലത്ത് മലയറാട്ട് തുടങ്ങി.

തളിപ്പറമ്പ്: തലോറ ഇടവലത്ത്പുടയൂര്‍ ഇല്ലത്ത് മലയറാട്ട് തുടങ്ങി.

ഇന്ന് ഉച്ചക്ക് അപൂര്‍വ്വമായ ഉച്ചബലി(ഒരേ സമയം രണ്ട് കോലങ്ങളും, കാരാഗണങ്ങളും)യുടെ അരങ്ങേറ്റത്തോടെ’യെയാണ് മലയറാട്ടിന് ആരംഭം കുറിച്ചത്.

18 ന് ഞായറാഴ്ച്ചയാണ് സമാപനം.

മന്ത്രമൂര്‍ത്തി ഉപാസനാ പാരമ്പര്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതും പെരുംചെല്ലൂര്‍ ഗ്രാമത്തിലെ മന്ത്രശാലകള്‍ എന്ന് കൂടി അറിയപ്പെടുന്നതുമായ പത്ത് നമ്പൂതിരി ഇല്ലങ്ങളില്‍ മാത്രം നടക്കുന്ന പെരുങ്കളിയാട്ടമാണ് മലയറാട്ട്.

മഹാമാന്ത്രിക പൈതൃകത്തിന്റെ അനുഷ്ഠാന പരമായ ഉപാസന കൂടിയാണിത്.

ഭൈരവന്‍, ഉച്ചക്കുട്ടിശാസ്തന്‍, അന്തിക്കുട്ടിശാസ്തന്‍, ഭൈരവന്‍, ഉച്ചിട്ട ഭഗവതി, കരുവാള്‍ ഭഗവതി, തീച്ചാമുണ്ഡി, മലകിടാരന്‍, വേട്ടയ്ക്കൊരുമകന്‍, ഊര്‍പ്പഴശ്ശി, കൂവച്ചാല്‍ ഭഗവതി, തായ് പരദേവത ഇവയാണ് ഇല്ലത്ത് ആരാധിക്കപ്പെടുന്ന മൂര്‍ത്തികളില്‍ മലയറാട്ടിന് കെട്ടിയാടിക്കുന്ന തെയ്യക്കോലങ്ങള്‍.